Ticker

6/recent/ticker-posts

കാറിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൊണ്ട് വരികയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് : പെരിയ ഭാഗത്ത് നിന്നും
കാറിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൊണ്ട് വരികയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കാറിൽ കൊണ്ട് വരികയായിരുന്ന മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു. പയ്യന്നൂർ രാമന്തളി സ്വദേശികളായ എം. പ്രജിത്ത് 33,കുന്നരുവിലെ ടി. സജിത്ത് 36 എന്നിവരാണ് അറസ്റ്റിലായത്, 1.95 ഗ്രാം എം.ഡി എം.എ കണ്ടെടുത്തു. ബേക്കൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ എസ്.ഐ ടി . അഖിൽ, സബാസ്റ്റ്യൻ, റോഷിത് , സീനിയർ സിവിൽ ഓഫീസർ കൃഷ്ണനുണ്ണി എന്നിവരാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments