Ticker

6/recent/ticker-posts

ഭൂതപ്പാനിയുടെ കുത്തേറ്റ് രണ്ട് പേർക്ക് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട് : മടിക്കൈയിൽ രണ്ട് പേർക്ക് ഭൂതപ്പാനിയുടെ കുത്തേറ്റു. ബസ് ഇറങ്ങി നടന്ന് പോകുന്ന ആൾക്കും സെക്യൂരിറ്റി ജീവനക്കാരനുമാണ് കുത്തേറ്റത്. അത്തിക്കോത്തെ രമേശൻ 50, മടിക്കൈ തോരക്കൊച്ചിയിലെ കുഞ്ഞിരാമൻ 65 എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹമാസകലം കുഞ്ഞിരാമന് കുത്തേറ്റു. രമേശന് 15 ഓളം കുത്തുകൾ ഉണ്ട്. തോരക്കൊച്ചി ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് സംഭവം. കുഞ്ഞിരാമൻ ബസ് ഇറങ്ങി നടന്ന് പോവുകയായിരുന്നു. വെള്ളുട സോളാർ പ്ലാറ്റിലെ സെക്യൂരിറ്റി യായ രമേശന് വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകവെയാണ് കുത്തേറ്റത്.

Reactions

Post a Comment

0 Comments