Ticker

6/recent/ticker-posts

വാഹന പരിശോധനക്കിടെ പൊലീസ് ഓഫീസറുടെ മുഖത്തടിച്ചു യുവാവ് അറസ്റ്റിൽ

നീലേശ്വരം :വാഹന പരിശോധനക്കിടെ പൊലീസ് ഓഫീസറുടെ മുഖത്തടിച്ച യുവാവ് അറസ്റ്റിൽ. നീലേശ്വരം
 ശ്രീ വൽസംഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം. നീലേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.പി. അജിത്തിനാണ് 40 മുഖത്തടിയേറ്റത്. മടിക്കൈ ബങ്കളം പി.ബിനീഷ് കുമാർ 34ആണ് അറസ്റ്റിലായത്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും ഹെൽമറ്റ് ധരിക്കാതെയും വന്ന സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം. സ്കൂട്ടറിൻ്റെ താക്കോൽ വാങ്ങാനുള്ള ശ്രമത്തിനിടെ മുഖത്തടിച്ചെന്നാണ് പരാതി. ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും കേസെടുത്തു. എസ്. ഐ ജി . ജിഷ്ണുവിൻ്റെ പരാതിയിലാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിൽസ തേടി.
Reactions

Post a Comment

0 Comments