Ticker

6/recent/ticker-posts

12 വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 14 വർഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട് :12 വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 14 വർഷം കഠിന തടവും നാൽപതിനായിരം രൂപ
 പിഴയും ശിക്ഷ വിധിച്ച് കാഞ്ഞങ്ങാട് കോടതി.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 3  മാസവും അധിക തടവിനും ശിക്ഷ വിധിച്ചു.  കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. കിദൂർബജപ്പാകടവിലെ എ.
  അബ്ദുൾ ഹമീദിനെയാണ് 46 ശിക്ഷിച്ചത്.
 2023 നവംബർ മാസം ആദ്യം മുതൽ പല ദിവസങ്ങളിൽ മദ്രസ ക്ലാസ് മുറിയിൽ  ക്ലാസ്സ്‌ എടുക്കുന്നതിനിടെ  പ്രതി   ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ഇന്ന്  സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ  ഓഫ് ഒ ഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ്  പി..എം.
സുരേഷ് ശിക്ഷ വിധിച്ചത്..ഇന്ത്യൻ ശിക്ഷ നിയമം  354 പ്രകാരം  3 വർഷം കഠിന തടവും , 5000/ രൂപ  പിഴയും, പിഴ അട ച്ചില്ലെങ്കിൽ 3 മാസം  അധിക തടവും,  354 (A)(2)  പ്രകാരം 3 വർഷം കഠിന തടവും 5,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ, 3 മാസം അധിക തടവും പോക്സോ ആക്ട് 10 r/9(f) & (l) പ്രകാരം 5 വർഷം  കഠിന തടവും, 25,000/ രൂപ  പിഴയും, പിഴ അട ച്ചില്ലെങ്കിൽ 6 മാസം അധിക തടവും,75  J J ആക്ട് പ്രകാരം 3 വർഷം കഠിന തടവും 5,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.കുമ്പള പൊലീസ്  രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ വി.കെ. അനീഷ്   ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Reactions

Post a Comment

0 Comments