Ticker

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റ് ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് നടപടി

കാഞ്ഞങ്ങാട് :ബേക്കൽ ഫെസ്റ്റ്
ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് 
നടപടി .
ജില്ലാ പൊലീസ് മേധാവി ബേക്കൽ ബീച്ച് പാർക്കിൽ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിക്കും.
ബേക്കൽ ഫെസ്റ്റ് വീക്ഷിക്കാൻ ജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കുന്നതിനുള്ള നടപടികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നൽകിയിട്ടുണ്ട്. ഡിസംബർ 30, 31 തീയതികളിൽ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ബേക്കൽ ബീച്ച് പാർക്കിൽ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബീച്ച് ഫെസ്റ്റ് നടക്കുന്ന പാർക്കിലും പരിസരങ്ങളിലും  ദുരന്തം ഒഴിവാക്കുന്നതിന് മുൻകരുതൽ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കലക്ടർ
കെ. ഇമ്പശേഖർ അറിയിച്ചു.
Reactions

Post a Comment

0 Comments