കാസർകോട്:13 ലക്ഷം രൂപ വില വരുന്ന ടൊയോട്ട ഗ്ലാൻസ കാർ കവർച്ച ചെയ്തു.
കാറിലുണ്ടായിരുന്ന 32000 രൂപ, ചെക്ക് ബുക്കുകൾ, ക്രെഡിറ്റ്, ഡെബിറ്റ്, എ. ടി. എം , പാൻ കാർഡ്, വോട്ടർ ഐഡി , ആധാർ കാർഡ്,
ഡ്രൈവിംഗ് ലൈസെൻസ്, കാറിൻ്റെ രേഖകൾ
എസ്.ഐ.ആർ അടക്കം രേഖകളും നഷ്ടപ്പെട്ടു. മധൂർ ഇസത്ത് നഗറിലെ മുഹമ്മദ് മുസ്തഫ ഉപയോഗിക്കുന്ന മുസ്തഫയുടെ ബിസിനസ് പാർടണർ മുഹമ്മദിൻ്റെ ഉടമസ്ഥയിലുള്ളതാണ് കാർ. ഇസത്ത്നഗറിൽ നിന്നും രാത്രി 12 മണിക്കും ഇന്ന് പുലർച്ചെ 5 മണിക്കും ഇടയിലാണ് കവർച്ച. മുസ്തഫയുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments