Ticker

6/recent/ticker-posts

13 വയസുകാരനെ കാറിൽ കയറ്റി ഉപദ്രവിച്ചു, കേസ് , പ്രതി മുങ്ങി

കാഞ്ഞങ്ങാട് :13 വയസുകാരനെ കാറിൽ കയറ്റി 
 പീഡിപ്പിക്കാൻ ശ്രമം. പോക്സോ കേസെടുത്തതോടെ പ്രതി മുങ്ങി.
 ക്ലായിക്കോട് സ്വദേശി  റസാഖി 60 നെതിരെയാണ് വെളളരിക്കുണ്ട് പൊലീസ് കേസെടുത്തത്. മദ്രസയിലേക്ക് പോകുന്ന വഴിയിൽ  വിദ്യാർത്ഥിയെ മിഠായി തരാം എന്നു പറഞ്ഞു കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി മാതാവിനോട് കാര്യം പറയുകയും  ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചെയ്തു. രണ്ട് കുട്ടികളോട് പ്രതി
മോശമായി പെരുമാറിയതായായിരുന്നു വിവരം. ഒരു കുട്ടിയെ ഉപദ്രവിച്ചതിനാണ് കേസ്. രണ്ടാമത്തെ കുട്ടിയുടെ മൊഴിയെടുക്കാൻ പൊലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ എന്തെങ്കിലും ഉപദ്രവിച്ചതായി മൊഴി നൽകാത്തതിനാൽ കേസെടുത്തില്ല. കുട്ടികളെ പ്രതി പലതവണ വീട്ടിലേക്ക് ക്ഷണിച്ചതായാണ് വിവരം. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു.
Reactions

Post a Comment

0 Comments