Ticker

6/recent/ticker-posts

കുറ്റിക്കോലിൽ സി.പി.എം - ബി.ജെ.പി സംഘർഷം സ്ഥാനാർത്ഥിയടക്കം ഏഴ് പേർക്ക് പരിക്ക് 164 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : കുറ്റിക്കോലിൽ ഉണ്ടായ
സി.പി.എം - ബി.ജെ.പി സംഘർഷത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയടക്കം ഏഴ് പേർക്ക് പരിക്ക്. 156 സി.പി.എം പ്രവർത്തകർക്കും എട്ട് ബി.ജെ.പി പ്രവർത്തകരുടെയുമടക്കം
 164 പേർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. കുറ്റിക്കോൽ പഞ്ചായത്തിൽ രണ്ടാം വാർഡിൽ ശങ്കരം പാടിയിലായിരുന്നു അക്രമം.സി.പി.എം പ്രവർത്തകരായ വട്ടം തട്ടയിലെ മുഹമ്മദ് നഹീമുദ്ദീൻ 26 , പരപ്പയിലെ രാഗേഷ് 30, തവനം മധു 30 എന്നിവരെ പരിക്കേൽപ്പിച്ചെന്ന പരാതിയിൽ ബി.ജെ.പി പ്രവർത്തകരായ മണി കാവുങ്കാൽ, പരപ്പ സ്വദേശികളായ
ഗോപാലകൃഷ്ണൻ, മിഥുൻ, വൈശാഖ്, അനുരാജ് , നന്ദകി ശോർ, ദിജീഷ്, മധു എന്നിവർക്കെതിരെ കേസെടുത്തു, വൈകീട്ട് 6.30നായിരുന്നു സംഘർഷം.ബി.ജെ.പി സ്ഥാനാർത്ഥി വട്ടം തട്ടയിലെ പി. മണി 50, ഗോപാലകൃഷ്ണൻ 30, മധു 30 അനുരാജ് 35 എന്നീ ബി.ജെ.പി പ്രവർത്തകരെ പരിക്കേൽപ്പിച്ചെന്ന പരാതിയിൽ സി.പി.എം പ്രവർത്തകരായ
 നൈ മുദ്ദീൻ, അർഷാദ്, രാഗേഷ്, അഭിലാഷ്, ഗോപി, മധു മുലിയക്കാൻ എന്നിവർക്കെതിരെയും മറ്റ് 150 സി.പി.എം, എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെയുമാണ് കേസ്.
Reactions

Post a Comment

0 Comments