Ticker

6/recent/ticker-posts

മടക്കരയിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സംഘർഷത്തിൽ 16 പേർക്ക് പരിക്ക്, നൂറോളം പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ചെറുവത്തൂർ
മടക്കരയിൽ യു.ഡി.എഫ്,
 എൽ.ഡി.എഫ് സംഘർഷത്തിൽ 16 പേർക്ക് പരിക്കേറ്റു. ഇരു വിഭാഗത്തിലെയും നൂറോളം പേർക്കെതിരെ പൊലീസ് കേസ്.
മടക്കരയിൽ
ആഹ്ളാദപ്രകടനം നടത്തു കയായിരുന്ന സി.പി.എം പ്രവർത്തകരും
ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
  സി.പി. എം പ്രവർത്തകരായ
 ഓർക്കുളത്തെ അലൻ, രമേശൻ മുഴക്കിൽ, രജിത കണ്ണംകുളം, രാമ ഞ്ചിറയിലെ അർജുൻ, അക്ഷയ് കണ്ണംകുളം, പുതി യകണ്ടത്തെ ആദർശ്, ജയേഷ്
ലീഗ് പ്രവർത്തകരായ ഷാസിൽ, അർഷാൻ ബക്കർ, ഫൈസൽ, നജീബ്, മുഹമ്മദ്, നസ്രിയത്ത്, സമീറ, ഖദീജ, ഇർഫാൻ 
 എന്നിവർക്കുമാണ് പരിക്കേറ്റത്. ലീഗ് പ്രവർത്തകരെ തൃക്കരിപ്പൂരിലെയും സി. പി.എം പ്രവർത്തകരെ ചെറുവത്തൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആഹ്ലാദ പ്രകടനം ആക്രമിച്ചെന്ന സി. പി. എം പരാതിയിൽ ഇർഫാൻ, മുത്തലിബ്, സജാദ് , മനാഫ്, ഫൈസൽ, അബ്ദുള്ള, ദിൽഷാദ്, സവാദ്, റഷീദ്, റിയാസ്, ഇബ്രാഹീം മറ്റ് 50 പേർക്കെതിരെയും ചന്തേര പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് പരാതിയിൽ പ്രദീപൻ, ആദിത്യൻ , ഹസൈനാർ, രാഹുൽ, പ്രവീൺ, സജീഷ്, 30 പേർക്കെതിരെയും കേസെടുത്തു.
Reactions

Post a Comment

0 Comments