Ticker

6/recent/ticker-posts

19 കാരനായ വിദ്യാർത്ഥി കിടപ്പ് മുറിയിലെ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:19 കാരനായ വിദ്യാർത്ഥിയെ വീട്ടിൽ കിടപ്പ് മുറിയിലെ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗൽ പാടി ചെറു ഗോളിയിലെ മുഹമ്മദ് ബാഷയുടെ മകൻ ഷിഹാബ് ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് കണ്ടത്. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. മംഗൽ പാടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉടുമുണ്ടിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി. കാസർകോട് ഐ.ടി.ഐയിലെ വിദ്യാർത്ഥിയായിരുന്നു.
Reactions

Post a Comment

0 Comments