കാഞ്ഞങ്ങാട് : തീരദേശങ്ങളിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച
തലമുതിർന്ന സി.പി.എം നേതാവ് അജാനൂർ കടപ്പുറത്തെ എ.ജി. നാരായണൻ നിര്യാതനായി. 98 വയസായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽ വാസം അനുഭവിച്ചു.
മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു അവിഭക്ത കണ്ണർ ജില്ലാ കമ്മറ്റി അംഗം, സി.പി.എം
അവിഭക്ത അജാനൂർ ലോക്കൽ അംഗം, നിലവിൽ അജാനൂർ കടപ്പുറം 2 ബ്രാഞ്ച് അംഗമാണ്. ഭാര്യ: ശാന്ത.മക്കൾ: കോമള, രാമകൃഷ്ണൻ, ലത, പ്രസന്ന. മരുമക്കൾ: പവിത്രൻ, രവി, അശോകൻ, ബീന. സി. പി. എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൽ എം എൽ.എ റീത്ത് സമർപ്പിച്ചു. സംസ്ക്കാരം വൈകീട്ട് 4 ന് അജാനൂർ കടപ്പുറം.
0 Comments