Ticker

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടൻ്റെ പരിപാടിക്കിടെ ശ്വാസതടസം അനുഭവപ്പെട്ടത് ആറ് പേർക്കെന്ന് ജില്ലാ പൊലീസ് മേധാവി, 19 കാരൻ ട്രെയിൻ തട്ടി മരിച്ചത് സുഹൃത്തിനൊപ്പം നടന്ന് പോകവെ

കാഞ്ഞങ്ങാട് : ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടൻ്റെ പരിപാടിക്കിടെ ശ്വാസതടസം അനുഭവപ്പെട്ടത് ആറ് പേർക്കെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അതേ സമയം ബീച്ച് ഫെസ്റ്റിന് സമീപം
19 കാരൻ ട്രെയിൻ തട്ടി മരിച്ചത് സുഹൃത്തിനൊപ്പം നടന്ന് പോകവെയെന്ന് വ്യക്തമായി.
ഇന്നലെ നടന്ന ബേക്കൽ ബീച്ച് ഫെസ്റ്റിൽ ശ്വാസതടസം മൂലം ആറ് പേരെ മാത്രമെ ആശുപത്രിയിലേക്ക് മാറ്റിയുള്ളൂ. അവരെ ഉടൻ ഡിസ്ചാർജ് ചെയ്തുവെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു
ആർക്കും പരിക്കില്ല. നിരവധി പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പൊയിനാച്ചി പറമ്പയിലെ വേണുഗോപാലൻ്റെ മകൻ ശിവനന്ദൻ 19 ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രാത്രി 9.30 മണിക്കാണ് അപകടം.സുഹൃത്തും അയൽവാസിയുമായ കെ. അജേഷിനൊപ്പം 20 റെയിൽപാളത്തിനരികിലൂടെ നടന്ന് പോകവെ ട്രെയിൻ തട്ടുകയായിരുന്നു. കണ്ണൂർ ഭാഗത്തേക്ക് വന്ന ട്രെയിനാണ് തട്ടിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Reactions

Post a Comment

0 Comments