കാസർകോട്:200 രൂപ കടം നൽകാത്തതിന് 24 കാരനെ ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിന് കുത്തി. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ സെക്കൻ്റ് ക്രോസ് റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം. ആർ. ഡി നഗറിലെ അമീർ അബാസ് അലിക്കാണ് കുത്തേറ്റത്. സംഭവത്തിൽ ഹനീഫ എന്ന ആൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. പിറകിലൂടെ വന്ന പിടിച്ചു നിർത്തി ഇടതു ഭാഗം കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചെന്നാണ് പരാതി. കടമായി 200 രൂപ ചോദിച്ചത് കൊടുക്കാത്തതാണ് കുത്താൻ കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
0 Comments