Ticker

6/recent/ticker-posts

മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു, 20 കാരനെതിരെ കേസ്

കാഞ്ഞങ്ങാട് :മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ പരാതിയിൽ
20 കാരനെതിരെ കേസെടുത്ത് പൊലീസ്. ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ഇ.വി.ജിഷ്ണു കുമാർ, കെ.വി. അനീഷ് , ടി. രാഹുൽ എന്നീ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തും ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞെന്ന പരാതിയിൽ പനയാൽ സ്വദേശി ദിൽഷാദിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. മൂവർക്കും പരിക്കേറ്റതായും പരാതിയുണ്ട്. പരാതി അന്വേഷിക്കാനെത്തിയ എക്സൈസ് സംഘത്തെ കരുവാക്കോട് വച്ച് യുവാവ് കയ്യേറ്റം ചെയ്തെന്നാണ് എക്സൈസ് സംഘത്തിൻ്റെ പരാതി.
Reactions

Post a Comment

0 Comments