Ticker

6/recent/ticker-posts

ഐ.എൻ.എൽ പ്രവർത്തകനെ ഇറക്കിവിടാൻ ആവശ്യപ്പെട്ട് ചിത്താരിയിൽ പൊലീസ് ജീപ്പ് തടഞ്ഞ് എസ്.ഐയെ ആക്രമിച്ചു, സ്ഥാനാർത്ഥിയടക്കം 20 യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ചിത്താരിയിൽ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പാെലീസ് സംഘത്തെ ആക്രമിക്കുകയും അരമണിക്കൂർ നേരം തടഞ്ഞു വെക്കുകയും ചെയ്തതായി പരാതി. ഹോസ്ദുർഗ്  ഇൻസ്പെക്ടർ ഇ. അനൂപ് കുമാർ ഉൾപ്പെടെയുള്ളവരെ യു.ഡി.എഫ് പ്രവർത്തകർ ആക്രമിച്ചതായാണ് പരാതി.അജാനൂരിലെ  24-ാം വാർഡിലെ ചിത്താരി ഹിമായത്തുൽ യു.പി സ്കൂൾ ബൂത്ത് ഏജന്റുമാരായിരുന്ന ഐ.എൻ.എൽ പ്രവർത്തകർക്ക് നേരെ ഒരു സംഘം ഭീഷണി ഉയർത്തിരുന്നു.ഇവരെ സുരക്ഷിതമായി വീടുകളിലേക്ക് എത്തിക്കുന്നതിനിടെയാണ് സംഭവം.ബൂത്തിന് സമീപത്തെ ഇടവഴിയിൽ പൊലീസ് വാഹനം തടയുകയും ഐ.എൻ.എൽ പ്രവർത്തകരെ ഇറക്കിവിടാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനിടെ ജീപ്പിൽ നിന്ന് പുറത്തിറങ്ങിയ ഇൻസ്പെക്ടറെ പിടിച്ചു വലിച്ച്നെഞ്ചിൽ കൈകൊണ്ട് ചുരുട്ടി ഇടിക്കുകയും  തള്ളി താഴെ ഇടുകയും ചെയ്തു. തുടർന്ന് മതിലിൽ അമർത്തി പിടിക്കുകയും ചെയ്തു.യു.ഡി.എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സംഭവമെന്ന് അനൂപ് കുമാറിന്റെ പരാതിയിലുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി
സി .എച്ച് നിസാമുദ്ദീനും കണ്ടാലറിയാവുന്ന 19 പേർക്കു മെതിരെ പോലീസ് കേസെടുത്തു.ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണ് കേസ്.
Reactions

Post a Comment

0 Comments