Ticker

6/recent/ticker-posts

പോളിംഗ് ബൂത്തിൽ കയറി യു.ഡി.എഫ് ഏജൻ്റുമാരെ ആക്രമിച്ച 7 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:പോളിംഗ് ബൂത്തിൽഅതിക്രമിച്ചു കയറി  യു.ഡിഎഫ് ഏജൻ്റുമാരെ ആക്രമിച്ച സംഭവത്തിൽ ഏഴു പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.പിലിക്കോട് പഞ്ചായത്തിലെ കരക്കേരു സ്മാർട്ട് അംഗണവാടി ബൂത്തിലെ യു.ഡി.എഫ് ഏജന്റ് ചന്തേര പട്ടേൽ ഹൗസിലെ എം -ടി.പി നിസാമുദ്ദീൻ ഉൾപ്പെടെ രണ്ടു പേരെ യാണ് ആക്രമിച്ചത്.ഇടതുമുന്നണി പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ വന്നതിനെ ചാലഞ്ച് ചെയ്ത വിരോധത്തിനാണ്  അക്രമമെന്നാണ് പരാതി.  മുഖത്തടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു.വീതു കുന്നിലെ പ്രദീപ്,ആദിത്യൻ,തോട്ടം ഗേറ്റിലെ രജീഷ്,പിലിക്കോട്ടെ അജയൻ,കരക്കേരുവിലെ പവിത്രൻ,പടോളി രാജു,വീതുകുന്നിലെ വിഷ്ണു എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments