കാസർകോട്:ബാങ്കിൽ പണമടക്കാൻ പോയ 21 വയസുകാരിയെ കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക ചെടേക്കലിലെ നവ്യയെയാണ് കാണാതായത്. രാവിലെ 10 മണിക്കാണ് വീട്ടിൽ നിന്നും പോയത്. കാണാത്തതിനെ തുടർന്ന് വൈകീട്ട് 4.40 മണിയോടെ വീട്ടിൽ നിന്നും ഫോണിൽ വിളിച്ചപ്പോൾ കാസർകോട്ട് ഉണ്ടെന്ന് പറഞ്ഞിരുന്നു. പിന്നീട് വിവരമില്ലെന്നാണ് പരാതി. ബദിയഡുക്ക പൊലീസാണ് കേസെടുത്തത്.
0 Comments