Ticker

6/recent/ticker-posts

ലിത്വാനിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ മൂന്നര ലക്ഷം രൂപ തട്ടി

കാഞ്ഞങ്ങാട് : ലിത്വാനിയ രാജ്യത്തേക്ക്
 വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ മൂന്നര ലക്ഷം രൂപ തട്ടി. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുമേനി സ്വദേശിനി കെ.ഡി. സിന്ധുവിൻ്റെ പരാതിയിൽ മൂലപ്പാറ പാറപ്പൊയിൽ സ്വദേശികളായ എ.ബി. അരുൺ 33, പ്രസന്നകുമാരി 55, തിരുമേനി സ്വദേശി രാഹുൽ
 എന്നിവർക്കെതിരെ ചെറുപുഴ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ മകന് പാകിംഗ് ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. 2024 ൽ ആണ് 3 60000 രൂപ നൽകിയതെന്നാണ് പരാതി.
Reactions

Post a Comment

0 Comments