കാസർകോട്: കാർ സ്കൂട്ടറിൽ ഇടിച്ച് കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവാണ് മരിച്ചത്.
ഇന്ന് രാവിലെ ആറര മണിയോടെ ബദിയഡുക്ക നീർച്ചാൽ
ടൗണിലാണ് അപകടം. പെർഡാല മൂക്കം പാറയിലെ അബ്ദുൾ റഹ്മാന്റെ മകൻ
മുഹമ്മദ് സൈനുദ്ദീനാണ് 32 ആണ്
മരിച്ചത്. സീതാംഗോളിക്ക് സമീപം മൂവാരിക്കണ്ടത്ത് പുതുതായി ആരംഭിച്ച പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു. ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. ബദിയഡുക്ക ഭാഗത്ത് നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു കാർ
ഡ്രൈവർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. മാതാവ്: ആയിഷ.
ഭാര്യ ഫൗസി. ഇബാൻ മകൻ.
0 Comments