Ticker

6/recent/ticker-posts

ബാങ്കിൽ നിന്നും മുപ്പത്തി ഒന്നര ലക്ഷം രൂപയുടെ സ്വർണം കാണാതായി, 227 ഗ്രാം സ്വർണത്തിന് പകരം മുക്ക് പണ്ടം വച്ചു

കാസർകോട്:ബാങ്കിൽ നിന്നും മുപ്പത്തി ഒന്നര ലക്ഷം രൂപയുടെ സ്വർണ ഉരുപ്പടികൾ കാണാതായി. ബാങ്കിൽ നിന്നും അപ്രത്യക്ഷമായ
227.3 ഗ്രാം സ്വർണത്തിന് പകരം മുക്ക് പണ്ടം പ്രത്യക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർണാടക ബാങ്കിൻ്റെ മംഗൽ പാടി ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. ഇടപാടുകാർ പണയപ്പെടുത്തിയ സ്വർണാഭരണങ്ങൾ മാറ്റി പകരം ബാങ്കിൽ മുക്ക് പണ്ടം വച്ച നിലയിലാണ്. കഴിഞ്ഞ മാസം 26നും ഈ മാസം 6 നും ഇടയിലാണ് തട്ടിപ്പ് നടന്നത്. ബാങ്കിൻ്റെ റീജണൽ ഹെഡ് മാനേജർ ശ്രീഷയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പ്രതികളായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments