Ticker

6/recent/ticker-posts

ചിത്താരിയിൽ പൊലീസിനെ ആക്രമിച്ച കേസിൽ നിയുക്ത പഞ്ചായത്ത് അംഗം അറസ്റ്റിൽ

കാഞ്ഞങ്ങാട്:ചിത്താരിയിൽപൊലീസിനെ ആക്രമിച്ച കേസിൽ നിയുക്ത അജാനൂർ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പാെലീസ് സംഘത്തെ ആക്രമിക്കുകയും അരമണിക്കൂർ നേരം തടഞ്ഞു വെക്കുകയും ചെയ്ത കേസിൽ ആണ് അറസ്റ്റ്. അജാനൂർ പഞ്ചായത്ത് 24 ആം വാർഡിൽ നിന്നും 950 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മുസ്ലിം ലീഗിലെ സി.എച്ച്. നിസാമുദ്ദീനെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് ചിത്താരിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. നിസാമുദ്ദീൻ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം തേടിയിരുന്നു. ഈ മാസം 23 ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം ഹോസ്ദുർഗ് ഇൻസ്പെക്ടർ ഇ. അനൂപ് കുമാർ ഉൾപ്പെടെയുള്ള പൊലീസിനെ യു.ഡി.എഫ് പ്രവർത്തകർ ആക്രമിച്ചതായാണ് കേസ്.അജാനൂരിലെ 24-ാം വാർഡിലെ ചിത്താരി ഹിമായത്തുൽ യു.പി സ്കൂൾ ബൂത്ത് ഏജന്റുമാരായിരുന്ന ഐ.എൻ.എൽ പ്രവർത്തകർക്ക് നേരെ ഒരു സംഘം ഭീഷണി ഉയർത്തിരുന്നു.ഇവരെ സുരക്ഷിതമായി വീടുകളിലേക്ക് എത്തിക്കുന്നതിനിടെയാണ് സംഭവം.ബൂത്തിന് സമീപത്തെ ഇടവഴിയിൽ പൊലീസ് വാഹനം തടയുകയും ഐ.എൻ.എൽ പ്രവർത്തകരെ ഇറക്കിവിടാൻ ആവശ്യപ്പെടുകയും ചെയ്തു. ജീപ്പിൽ നിന്നും പുറത്തിറങ്ങിയ ഇൻസ്പെക്ടറെ പിടിച്ചു വലിച്ച്നെഞ്ചിൽ കൈകൊണ്ട് ചുരുട്ടി ഇടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തെന്നാണ് പരാതി. നിസാമുദ്ദീനും കണ്ടാലറിയാവുന്ന 19 പേർക്കു മെതിരെയായിരുന്നു പൊലീസ് കേസെടുത്തത്.ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും കേസെടുത്തിരുന്നു. പൊലീസ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ ഹാജരാക്കിയ നിസാമുദ്ദീന് കോടതി ജാമ്യം അനുവദിച്ചു.

Reactions

Post a Comment

0 Comments