Ticker

6/recent/ticker-posts

പൊലീസ് ചമഞ്ഞ് ആന്ധപ്രദേശ് സ്വദേശിയെ പള്ളിക്കര, കാസർകോട് ഭാഗത്തേക്ക് കടത്തിക്കൊണ്ട് വന്ന് ഏഴരലക്ഷം രൂപ തട്ടി, 3 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :പൊലീസ് ചമഞ്ഞ്
ആന്ധ പ്രദേശ് സ്വദേശിയെ പള്ളിക്കര, കാസർകോട് ഭാഗത്തേക്ക് കടത്തിക്കൊണ്ട് വന്ന് ഏഴരലക്ഷം രൂപ തട്ടി. യുവാവിന്റെ പരാതി പ്രകാരം
3 പേർക്കെതിരെ പൊലീസ് കേസെടുത്തു. കടപ്പ ജില്ലയിലെ മൂടന്നു രിലെ സിദ്ധൻ ഓം കാറിൻ്റെ 25 പരാതിയിൽ ശരീഫ്, വിജയൻ, നൂറുദ്ദീൻ എന്നിവർക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. 15, 16 തീയതികളിലും ഇന്നലെയും കാസർകോട്, പള്ളിക്കര ഉൾപെടെ പല ഭാഗങ്ങളിലേക്ക് കൊണ്ട് പോയി തടങ്കലിൽ വെക്കുകയും പൊലീസിൻ്റെ ഐഡി കാണിച്ച് പൊലീസ് ഓഫീസറാണെന്ന് പറഞ്ഞ് തടങ്കലിൽ വച്ചു. ഭീഷണി പെടുത്തി ഏഴര ലക്ഷം വാങ്ങി ഇടപാട് നടത്താതെ ചതി ചെയ്തെന്നാണ് കേസ്. പഴയ നോട്ട് ഇടപാട് സംബന്ധിച്ച വിരോധമാണ് കാരണമെന്ന് പറയുന്നു.
Reactions

Post a Comment

0 Comments