Ticker

6/recent/ticker-posts

സ്കൂട്ടറിൽ ടാങ്കർ ഇടിച്ച് യുവതി മരിച്ചു

പയ്യന്നൂർ : ടാങ്കർ ലോറി
സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കണ്ണൂർ - കാസർകോട് ദേശീയ പാതയിൽ പയ്യന്നൂർ കണ്ടോത്താണ് അപകടമുണ്ടായത്. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമിലെ വിഎം യുഗേഷിന്റെ ഭാര്യ എം.ഗ്രീഷ്‌മ 38 യാണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ഓടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫീസിന് സമീപത്താണ് അപകടം. അന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ നിന്നും വന്ന ടാങ്കർ ഇടിക്കുകയായിരുന്നു. ടാങ്കർ
ഡ്രൈവറുടെ പേരിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.
 അങ്കൺവാടി അധ്യാപിക കെ.കെ. ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി മധുസൂദനന്റെയും മകളാണ ഗ്രീഷമ്. മകൻ: ആരവ് (വിദ്യാർഥി കരിവെള്ളൂർ സ്‌കൂൾ). സഹോദരൻ: വൈശാഖ്.
Reactions

Post a Comment

0 Comments