Ticker

6/recent/ticker-posts

രാത്രി 57 കാരനെ തടഞ്ഞു വച്ച് ലക്ഷം രൂപ പിടിച്ചു പറിച്ചു, നാല് പേർക്കെതിരെ കേസ്

കാസർകോട്: 5 7 കാരനെ രാത്രി തടഞ്ഞു
 വച്ച് ഒരു സംഘം
 ലക്ഷം രൂപ പിടിച്ചു പറിച്ചു . സംഭവത്തിൽ
നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി 9.30 ന് നെല്ലിക്കുന്നാണ് സംഭവം. മുട്ടത്തൊടി ആലംപാടിയിലെ പി.എം ഖമറുദ്ദീനിൽ 57നിന്നുമാണ് പണം തട്ടിയെടുത്തത്. അനസ്, മറ്റ് കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയും കാസർകോട് പൊലീസ് കേസെടുത്തു. പ്രതികൾ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി പേഴ്സും എ.ടി.എം കാർഡും പിടിച്ചു പറിച്ചു. പേഴ്സിൽ ഉണ്ടായിരുന്ന 2000 രൂപയും എ.ടി.എം പിൻനമ്പർ ചോദിച്ചു വാങ്ങി 99000 രൂപ പിൻവലിച്ചും തട്ടിയെടുത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
Reactions

Post a Comment

0 Comments