കാഞ്ഞങ്ങാട് : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച
ബി.ജെ.പിയുടെ ഫ്ളക്സ്
ബോർഡ് എടുത്ത്
കൊണ്ട് പോയതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. പിലിക്കോട് മടിവയൽ തുമ്പക്കുതിര് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച ബോർഡാണ് കൊണ്ട് പോയത്. സ്ഥലത്ത് ലഹളയുണ്ടാക്കാൻ സാമൂഹ്യ ദ്രോഹികൾ എടുത്ത് കൊണ്ട് പോയതായാണ് പരാതി. അഡ്വ. പ്രകാശിൻ്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
0 Comments