രാഹുൽ മാങ്കൂട്ടത്തിൽ കാഞ്ഞങ്ങാട്ട് എത്തിയില്ല. ഹോസ്ദുർഗ് കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ. കോടതിയിൽ എത്തിയാൽ രാഹുൽ മാങ്കൂട്ടത്തിന് നൽകാൻ പൊതിച്ചോറുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹോസ്ദുർഗ് കോടതി പരിസരത്തെത്തി. രാവിലെ മുതൽ കോടതി പരിസരത്ത് നാടകീയ രംഗങ്ങളായിരുന്നു. രാത്രി 9.30 നും കോടതി പരിസരത്ത് ചാനൽ പ്രവർത്തകരും ആളുകളും രാഹുലിനെ പ്രതീക്ഷിച്ച് നിൽക്കുന്നുണ്ട്. എന്നാൽ പൊലീസ് കോടതിയിൽ നിന്നും മടങ്ങി. 5 മണിവരെ രാഹുൽ എത്താതെ വന്നതോടെ ഹാജരാകില്ലെന്ന് ഉറപ്പാക്കിയിരുന്നു. എന്നാൽ രാത്രി 7 മണിയോടെ വീണ്ടും ഹാജരാകാൻ വരുന്നതായി അഭ്യൂഹം പരന്നു. ഇതോടെ കോടതി പരിസരത്ത് ആളുകൾ തടിച്ച് കൂടി. ഇതിനിടയിൽ രാഹുലിന് നൽകാൻ പൊതിച്ചോറുമായി ഡി.വൈ.എഫ് ഐ പ്രവർത്തകർ പ്രതിഷേധ പരിപാടിയുമായി ഒത്ത് കൂടി.ബി. ജെ പി, എ . ഐ.വൈ.എഫ് പ്രവർത്തകരും പ്രതിഷേധവുമായി കോടതി പരിസരത്തെത്തി. രാഹുൽ കോടതിക്ക കത്ത് കയറിയതായും അറസ്റ്റിലെന്നും കിംവദന്തി പരന്നു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ വന്നില്ല.
0 Comments