Ticker

6/recent/ticker-posts

രാഹുൽ മാങ്കൂട്ടത്തിൽ കാഞ്ഞങ്ങാട് കോടതിയിൽ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം

കാഞ്ഞങ്ങാട് :ബലാത്സം​ഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ കഴിയുന്നതിനിടെ ഇന്ന് കാഞ്ഞങ്ങാട്
ഹോസ്ദുർഗ് കോടതിയിൽ കീഴടങ്ങുമെന്ന് അഭ്യൂഹം.
രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് - കർണാടക അതിർത്തിയിൽ എത്തിയതിന് പിന്നാലെയാണ് കീഴടങ്ങൽ അഭ്യൂഹം. രാഹുൽ ഒളിച്ചു താമസിക്കുന്നത് കർണാടകയിലാണെന്ന് പൊലീസ് ഉറപ്പാക്കിയിരുന്നു. കർണാടകയിൽ നിന്നും അടുത്ത പ്രദേശം എന്ന നിലയിൽ കാഞ്ഞങ്ങാട് കീഴടങ്ങുമെന്നാണ് അഭ്യൂഹം. അതല്ലങ്കിൽ കാസർകോട് . വയനാടകോടതികളിലോ കീഴടങ്ങിയേക്കുമെന്നാണ് അഭ്യൂഹം. വാർത്ത പ്രചരിച്ചതോടെ കോടതി പരിസരങ്ങളിൽ പൊലീസ് നിരീക്ഷണമുണ്ട്. ഈ സാഹചര്യത്തിൽ കീഴടങ്ങാനുള്ള സാധ്യത വിരളമാണ്.
Reactions

Post a Comment

0 Comments