Ticker

6/recent/ticker-posts

പരസ്യ പ്രചാരണം അവസാനിച്ചു കലാശക്കൊട്ട് നടത്തി

കാഞ്ഞങ്ങാട്: ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടികൾ കലാശക്കൊട്ട് നടത്തി. യു.ഡി.എഫ് , എൽ.ഡി.എഫ്, ബി.ജെ പി മുന്നണിയും വിവിധ സ്ഥലങ്ങളിൽ കൊട്ടിക്കലാശം നടത്തി.
എൽഡിഎഫ്  സ്ഥാനാർത്ഥികളും  നേതാക്കന്മാരും ചേർന്ന് കാഞ്ഞങ്ങാട് പട്ടണത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. എൽഡിഎഫ് തെരഞ്ഞെടുപ്പ് ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം പുതിയ കോട്ട സ്മൃതി മണ്ഡപം  ചുറ്റി  കാഞ്ഞങ്ങാട് പട്ടണത്തിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗം  സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം കെ. വി. സുജാത ഉദ്ഘാടനം ചെയ്തു. പി. പി. രാജു അധ്യക്ഷത വഹിച്ചു.  നിരവധി ആളുകൾ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.യുഡിഎഫ് അതാത് വാർഡുകളിൽ ചെറു പ്രകടനങ്ങളായാണ് കലാശക്കൊട്ട് നടത്തിയത്. സ്ഥാനാർത്ഥികൾ സ്വന്തം വാർഡിൽ തങ്ങി കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. തീരദേശ മേഖലയിലടക്കം കൊട്ടിക്കലാശം ഗംഭീരമായി.
ബിജെപിയുടെ കലാശക്കൊട്ട്പുതിയ കോട്ടയിൽ നിന്നും ആരംഭിച്ചു . നിരവധി പ്രവർത്തകർ പങ്കെടുത്തു.
Reactions

Post a Comment

0 Comments