കാഞ്ഞങ്ങാട് : ജില്ലയിൽ നിരവധി പ്രശ്ന ബാധിത ബൂത്തുകൾ. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 20 ഓളം പ്രശ്ന ബാധിത ബൂത്തുകൾ ഉണ്ട്. ഇത്തരത്തിൽ എല്ലാ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും നിരവധി പ്രശ്ന ബാധിത ബൂത്തുകൾ ഉണ്ട്. ജില്ലയിൽ നൂറിലേറെ പ്രശ്ന ബാധിത ബൂത്തുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ.തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രശ്ന ബാധിത ബൂത്തുകൾ, അതീവ പ്രശ്ന ബാധിത ബൂത്തുകൾ എന്നിങ്ങനെ രണ്ട് തരo ബൂത്തുകളെ പൊലീസ് തരം തിരിച്ച് പൊലിസ് രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മുൻ തിരഞ്ഞെടുപ്പുകളിൽ കണ്ടെത്തിയ പ്രശ്ന ബാധിത ബൂത്തുകൾക്ക് പുറമെ പുതുതായി പ്രശ്നങ്ങൾക്ക് സാധ്യതയുള്ള ബൂത്തുകളെ കൂടി ഇൻറലിജൻസ് വിഭാഗം കണ്ടെത്തി പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറി. പ്രശ്ന ബാധിതമായി കണ്ടെത്തിയ ബൂത്തുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് സുരക്ഷ കർശനമാക്കും. ഇവിടങ്ങളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കും. വോട്ടെടുപ്പിന് തലേ ദിവസം മുതൽ ഇത്തരം ബൂത്തുകൾ പൊലീസ് നിരീക്ഷണത്തിലാവും. ജില്ലയിലെ പൊലീസ് സേനക്ക് പുറമെ മറ്റ് ജില്ലകളിൽ നിന്നും കൂടുതൽ പൊലീസിനെ എത്തിക്കും. റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ പ്രശ്ന ബാധിത ബൂത്തുകളിൽ വിന്യസിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുത്തപ്പോഴും എവിടെയും കാര്യമായ സംഘർഷമുണ്ടാകാതിരുന്നത് പൊലീസിന് ആശ്വാസം പകരുന്നു. ഒറ്റപ്പെട്ട ഇടങ്ങിൽ വിവിധ സ്ഥാനാർത്ഥികളുടെ പ്രചരണപോസ്റ്ററുകൾ കീറി നശിപ്പിച്ചിരുന്നുവെങ്കിലും സംഘർഷമുണ്ടായില്ല. ഇന്ന് മുതൽ പൊലീസ് പരിശോധനകർശനമാകും. കർണാടഅതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ പൊലീസ് പരിശോധനകർശനമാക്കിയിരുന്നു. തിരഞ്ഞടുപ്പിൻ്റെ മറവിൽ ജില്ലയിലേക്ക് വ്യാപകമായി മദ്യമെത്താനുള്ള സാധ്യതയും പൊലീസ് മുൻകൂട്ടി കാണുന്നുണ്ട്. സ്ഥാനാർത്ഥികളുടെ പോസ്റ്റ് കീറിയ തുമായി ബന്ധപെട്ട് ഹോസ്ദുർഗ്, നീലേശ്വരം, ചന്തേര, ബേക്കൽ , ബേഡകം പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. തിരഞ്ഞെടുപ്പ് ദിവസം സംഘർഷമുണ്ടായാൽ കർശനമായി നേരിടാനാണ് പൊലീസിന് നിർദ്ദേശം.
0 Comments