Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ളയെ ഐ.എൻ.എല്ലിൽ നിന്നും പുറത്താക്കി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ലയെ ഐ.എൻ.എല്ലിൽ നിന്നും പുറത്താക്കി. ഐ. എൻ. എല്ലിൻ്റെ വൈസ് ചെയർമാനാണ്.
സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന്  ഐ എൻ എൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ കാസർകോട് ജില്ല കമ്മിറ്റിയുടെ ശുപാർശ   സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതായി നേതാക്കൾ പറഞ്ഞു. ജില്ലാ കമ്മിറ്റിക്ക് പുറത്താക്കാൻ അനുമതി നൽകി.
 ജില്ലാ പ്രസിഡൻ്റ് എം ഹമീദ് ഹാജി ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം 
എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഐ.എൻ.എൽ സ്ഥാനാർത്ഥി സുലൈഖയുമായി ഇന്ന് പോളിംഗ് സ്റ്റേഷനടുത്തു വച്ച് വാക്ക് തർക്കമുണ്ടായിരുന്നു. സീറ്റ് നൽകാത്തതിനെ തുടർന്ന് ബിൽ ടെക് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു.
Reactions

Post a Comment

0 Comments