Ticker

6/recent/ticker-posts

യു.ഡി.എഫ് ബൂത്ത് ഏജൻ്റുമാർക്ക് മർദ്ദനമേറ്റു, ഒറ്റപ്പെട്ട ഇടങ്ങളിൽ സംഘർഷം, ചിലയിടങ്ങളിൽ കള്ളവോട്ട് ആരോപണം

കാഞ്ഞങ്ങാട് : പിലിക്കോട്  യു ഡി എഫ് ബൂത്ത്‌ ഏജന്റുമാർക്ക്  മർദ്ദനം
 പിലിക്കോട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ യുഡിഎഫ് ബൂത്ത് ഏജന്റുമാർക്കാണ് മർദ്ദനമേറ്റത്. 
കള്ളവോട്ട് ചോദ്യം ചെയ്തതോടെ  മർദ്ദിച്ചു എന്നാണ് പരാതി. 
 പരുക്കേറ്റ യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ നിഷാം പട്ടേൽ ഉൾപ്പെടെ ആശുപത്രിയിൽ ചികിൽസ തേടി. സി. പി. എം പ്രവർത്തകരും ചികിൽസ തേടിയിട്ടുണ്ട്.

പോളിംഗ് സ്റ്റേഷനടുത്ത് മദ്യ ലഹരിയിൽ വോട്ട് അഭ്യർത്ഥന നടത്തിയ ആളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബായാർ പെരുമ്പടവിലെ സന്തോഷ് ഭണ്ഡാരിയെ 42യാണ് അറസ്റ്റ് ചെയ്തത്. ബായാർ എ.യു.പി സ്കൂളിന് സമീപമാണ് സംഭവം .

മദ്യ ലഹരിയിൽ പോളിംഗ് ബൂത്തിനരികിലെ റോഡിൽ നിന്നും ഒരാളെ അറസ്റ്റ് ചെയ്തു. കരിവേടകം സ്വദേശി  ആണ് പിടിയിലായത്. ശങ്കരം പാടിയിൽ നിന്നു മാണ് ബേഡകം പൊലീസ് പിടികൂടിയത്.

പോളിംഗ് സ്റ്റേഷനടുത്ത് സംഘർഷ മുണ്ടാക്കിയ ആളെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയാട്ടടുക്കം സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. കുന്നൂ ച്ചിപോളിംഗ് സ്റ്റേഷനടുത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

ചിലയിടത്തും കള്ളവോട്ടിന് ശ്രമമുണ്ടായി. നഗരസഭ 20 ആം വാർഡിൽ ബന്ധുക്കളായ രണ്ട് സ്ത്രീകൾ ഇരട്ട വോട്ട് ചെയ്യാനെത്തിയത് യു.ഡി.എഫ് ഏജൻ്റുമാർ തടഞ്ഞു. രണ്ട് വാർഡുകളിൽ വോട്ടുള്ള ഇവർ ആദ്യം ഒരു വാർഡിൽ വോട്ട് ചെയ്ത ശേഷം 20ൽ വീണ്ടും വോട്ട് ചെയ്യാനെത്തുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അജാനൂർ മഡിയ നിൽകള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ഒരാളെ തടഞ്ഞു വച്ച് ഹോസ്ദുർഗ് പൊലീസിന് കൈമാറി. മുക്കുട് സംഘർഷമുണ്ടാക്കിയ വരെ പൊലീസ് വിരട്ടി ഓടിച്ചു. ഇഖ്ബാൽ സ്കൂൾ പോളിംഗ് സ്റേറഷനടുത്ത് ചാനൽ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമമുണ്ടായി. കളനാട് പൊലീസുമായി ഒരു വിഭാഗം സംഘർഷമുണ്ടായി. മുക്കൂട് നേരിയ സംഘർഷമുണ്ടായി. തൈക്കടപ്പുറത്തും സംഘർഷമുണ്ടായി.തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

Reactions

Post a Comment

0 Comments