Ticker

6/recent/ticker-posts

കലാവേദി കാഞ്ഞങ്ങാട് സൗത്ത് ക്രിസ്മസ്, പുതുവർഷാഘോഷം

കാഞ്ഞങ്ങാട് :
കലവേദി കാഞ്ഞങ്ങാട് സൗത്ത് ക്രിസ്തുമസ്സ് - പുതുവത്സരം ആഘോഷിച്ചു. വൈവിധ്യങ്ങളായ മത്സര പരിപാടികളും കരോൾ ഗാനങ്ങളും നൃത്ത വിരുന്നും ഒരുക്കി. വാർഡ് കൗൺസിലർ 
എൻ ഉണ്ണികൃഷ്ണൻ കേക്ക് മുറിച്ച് കലാവേദി മുതിർന്ന അംഗങ്ങൾക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.  രാമചന്ദ്രൻ, ജയൻ പി.കെ, ഡോ. കെ.എം ജയറാം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കലാവേദി രക്ഷാധികാരി മീറ ടീച്ചർ, പ്രസി: അനിത ടീച്ചർ , സെക്ര : സമിത വിനയ്, എക്സ്ക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി. കലാവേദി അംഗങ്ങളും കുടുംബങ്ങളും ഒത്തു ചേർന്ന് പരസ്പര സ്നേഹത്തോടെയും സാഹോദര്യത്തോടെയും 2026 പുതുവർഷത്തെ വരവേറ്റു .
Reactions

Post a Comment

0 Comments