കാഞ്ഞങ്ങാട് :
തൃക്കരിപ്പൂർ റൂട്ടിൽസ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാവിലെ മുതൽ തൃക്കരിപ്പൂർ റൂട്ടിൽ സ്വകാര്യ ബസുകൾ ഒന്നും സർവീസ് നടത്തുന്നില്ല. ഒരു വിഭാഗം സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കിലേർപെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബാവാസ് ബസിലെ കണ്ടക്ടറെയും ഡ്രൈവറെയും കാറിലെത്തിയ മൂന്ന് പേർ മർദ്ദിച്ചതായി ആരോപിച്ചാണ് പണിമുടക്ക്.
ചെറുവത്തൂർ ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്ത് നിന്നുമുള്ള സ്വകാര്യ ബസുകൾ ഒന്നും തൃക്കരിപ്പൂർ റൂട്ടിൽ സർവീസ് നടത്തുന്നില്ല.
0 Comments