ആക്രമിച്ചബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്ത് പൊലീസ്. തൃക്കരിപ്പൂർ മെട്ടമ്മലിലെ എം.അബ്ദുൾ ഖാദറിൻ്റെ 35 പരാതിയിൽ ആണ് ചന്തേര പൊലീസ് കേസെടുത്തത്. ബാവാസ് ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കേസെടുത്തത്. തൃക്കരിപ്പൂർ മാർക്കറ്റിന് മുൻവശം വച്ച് ഷോൾഡറിന് പിടിച്ചു വലിച്ച് ചാവി കൊണ്ട് കണ്ണിന് താഴെ കുത്തിയും തലക്കടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. ബാവാ സ് ബസ് കാറിൽ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് അക്രമമെന്ന് പരാതിയിൽ പറയുന്നു. ബസ് കാറിൽ ഇടിച്ചതിൽ 27500 രൂപയുടെ നഷ്ടമുണ്ടെന്നും യുവാവ് പൊലീസ് പരാതിയിൽ പറഞ്ഞു.
0 Comments