Ticker

6/recent/ticker-posts

ചിത്താരിക്ക് സമീപം ഇൻ്റർസിറ്റി എക്സ്പ്രസ് ചങ്ങല വലിച്ച് നിർത്തി, യാത്രക്കാരൻ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :ചിത്താരിക്ക് സമീപം ചേറ്റുകുണ്ടിൽ ഇൻ്റർസിറ്റി എക്സ്പ്രസ് ചങ്ങല വലിച്ച് നിർത്തി. ചങ്ങല വലിച്ച
യാത്രക്കാരൻ കസ്റ്റഡിയിൽ. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മംഗലാപുരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇൻ്റർസിറ്റി എക്സ്പ്രസാണ് ചങ്ങല വലിച്ച് നിർത്തിയത്. ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിൻ നിന്നതിനെ തുടർന്ന് കൃത്യം ചെയ്ത യുവാവിനെ മറ്റ് യാത്രക്കാർ തടഞ്ഞുവെക്കുകയായിരുന്നു. ആർ.പി.എഫ് സ്ഥലത്തെത്തിയിട്ടുണ്ട്.
Reactions

Post a Comment

0 Comments