Ticker

6/recent/ticker-posts

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ഭാര്യക്ക് ഗുരുതരം ഒന്നര വയസുകാരനായ മകനും ആശുപത്രിയിൽ

കാഞ്ഞങ്ങാട് : പാണത്തൂർ, കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ഒന്നര വയസുകാരനായ മകനും പരിക്കേറ്റ് ആശുപത്രിയിലാണ്. കോളിച്ചാൽ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. കോളിച്ചാലിലെ ജിൻസൻ ബേബി 48 ആണ് മരിച്ചത്. ഭാര്യ ഷിജി 35, ഒന്നര വയസുള്ള മകനുമാണ് പരിക്കേറ്റ് ചികിൽസയിലുള്ളത്. പനത്തടി ഭാഗത്ത് നിന്നും മാലക്കല്ല് ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജിൻസനും ഭാര്യയും മകനും. എതിരെ വന്ന ആൾട്ടോ കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജിൻസൻ മരിച്ചു. കാർ ഡ്രൈവർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments