Ticker

6/recent/ticker-posts

കപ്പലിനുള്ളിലെ ഹെലികോപ്റ്ററുകൾക്കും വാഹന കൂമ്പാരങ്ങൾക്കുമിടയിൽ നടുകടലിൽ കാസർകോട്ടുകാരുടെ ക്രിസ്മസ് ആഘോഷം

കാഞ്ഞങ്ങാട് : സ്പെയിനിൽ നിന്നും സൗദി അറേബ്യ ലക്ഷമാക്കി നീങ്ങിയകപ്പലിനുള്ളിലെ ഹെലികോപ്റ്ററുകൾക്കും വാഹന കൂമ്പാരങ്ങൾക്കുമിടയിൽ നടുകടലിൽ ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി കാസർകോട്ടുകാർ.
ലോകത്തിന്റെ കരുത്തും സാഹസവും ഒരുമിച്ചുകൂടുന്ന ഡാക്കർ റാലിക്കാ വശ്യമായ
കാറുകളും ബൈക്കുകളും ഹെലികോപ്റ്ററുകളും
ആംബുലൻസുകളും ചുമന്നുകൊണ്ട് സ്പെയിനിൽ നിന്ന്
 സൗദിയിലേക്ക്
കടലുകൾ മുറിച്ച് നീങ്ങുന്ന അൽ ജു
ബൈൽ
l എന്ന മഹാകപ്പലിലാണ് ക്രിസ്മസ് ആഘോഷിച്ചത്. അടുത്ത ദിവസം
സൗദിയിലെ തീരം തൊട്ട്
തന്റെ ഭാരം ഇറക്കിയ ശേഷം
ഒരു മാസത്തോളം കടലിൽ ഡ്രിഫ്റ്റിംഗ്.
ഈ സമയത്തും കപ്പലിൽ ആഘോഷം ഗംഭീരമാക്കുന്നു.
കരോൾ പാട്ടുകളും
നാദസ്വരങ്ങളായി മാറിയ ഗാനങ്ങളും
ചുവടുകളായി ഒഴുകിയ നൃത്തങ്ങളും
കപ്പലിനെ ഒരു ഉത്സവഭൂമിയാക്കി.
      ക്യാപ്റ്റൻ നന്ദകിഷോർ,   ചീഫ് എഞ്ചിനീയർ സുരേന്ദ്രൻ   എന്നിവരാണ് ആഘോഷങ്ങൾ നിയന്ത്രിച്ചത്.
ജാതിയും മതവും ഭാഷയും
അവിടെ അതിർത്തികളായില്ല.
മനുഷ്യൻ മനുഷ്യനായി
ഒന്നിച്ചുചേർന്ന ഒരു ആഘോഷം.
ഇവർ
ഓണവും
ദീപാവലിയുമൊക്കെ
കപ്പലിൽ ആഘോഷിക്കാറുണ്ട്.
കാഞ്ഞങ്ങാട് സ്വദേശി പ്രദീപ് മാനിയേരി,
പടന്നക്കാടിന്റെ ബാബു,
ഉപ്പളയുടെ റൗഫ് ഉൾപെടെ കപ്പലിലുണ്ട്.
Reactions

Post a Comment

0 Comments