കാഞ്ഞങ്ങാട് :പരാജയപ്പെട്ട സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചവർക്കെതിരെ പൊലീസ് കേസ്. സ്ഥാനാർത്ഥിയുടെ ഭാര്യയുടെ പരാതിയിൽ മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ. അബ്ദുൾ സലാമിൻ്റെ കുശാൽ നഗറിലെ വീടിൻ്റെ മുറ്റത്ത് അതിക്രമിച്ചു കയറി പടക്കം പൊട്ടിക്കുകയും മുദ്രാവാകും വിളിച്ചെന്ന ഭാര്യ പി.ആമിന 39 യുടെ പരാതിയിലാണ് കേസ്. പി. എച്ച്. നാസർ,
സി. എച്ച്. സുബൈദ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയാണ് കേസ്. യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് സുഹൃത്തിൻ്റെ
സ്കൂട്ടിയുടെ പിന്നിലിരുന്ന് പോകവെ മുസ്ലീം ലീഗ് പ്രവർത്തകനെ
കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്ത് മർദ്ദിച്ച സി.പി.എം പ്രവർത്തകനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ആവിയിലെ എൻ.പി .മുഹമ്മദ് ഷഹീറി
ൻ്റെ പരാതിയിൽ രഞ്ജി രാജിനെതിരെയാണ് കേസ്. പച്ചക്കൊടി പിടിച്ചു വാങ്ങി നശിപ്പിക്കുകയും മുഖത്തും തലക്കും അടിച്ച്
പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments