കൊച്ചി: കേരള ഹൈക്കോടതി ബാർ അസോസിയേഷനിലേക്ക് നടന്ന വാശിയേറിയ മൽസരത്തിൽ കാഞ്ഞങ്ങാട് സ്വദേശി
അഡ്വ. ബിജി. എ മാണിക്കോത്തിനെ അഭിഭാഷക സംഘടനയുടെ ഖജാൻജിയായി തിരഞ്ഞെടുത്തു. മൊത്തം 1901 വോട്ടുകൾ നേടി. 333 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ച് ട്രഷറർ സ്ഥാനത്തെത്തിയത്. പ്രസിഡൻ്റായി അഡ്വ. പിയൂസ് എ
കൊറ്റവും, സിക്രട്ടറി അഡ്വ. നിമ ജേക്കബും, വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ഒ. എച്ച്. നസീബ വൈസ് അഡ്വ. വി. വിനയ് തിരഞ്ഞെടുക്കപ്പെട്ടു.ആറംഗ നിർവ്വാഹക സമി തിയും നിലവിൽ വന്നു. 2026 വർഷത്തേക്കുള്ള ഭാരവാഹി കളെയാണ് വോട്ടെടുപ്പിൽ തിരഞ്ഞെടുത്തത്.
സംസ്ഥാന ബീവറേജസ് കോർപ്പറേഷൻ, സ്‌റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് എന്നിവയുടെ ഹൈക്കോടതി സ്റ്റാന്റിംഗ് കൗൺസിലായ അഡ്വ. നവീൻ തൈക്കണ്ടിയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്തു വരുന്ന ബിജി കഴിഞ്ഞ എട്ടുവർ ഷമായി ഹൈക്കോടതി അഭിഭാഷകനാണ്.
പത്തായിരം അംഗങ്ങളുള്ള കേരളത്തിലെ വലിയ അഭിഭാഷക സംഘടനയാണ് കേരള ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ.
0 Comments