കാസർകോട്:ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് കുട്ടിക്ക് ഉൾപെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ചെങ്കള പാണലം സർവീസ് റോഡിൽ കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. സ്കൂട്ടർ യാത്രക്കാരൻ ആലം പാടി ബാഫഖി നഗർ പാട്ടീൽ റോഡിലെ ഇബ്രാഹീം ആഷിഖ് 21, ഓട്ടോ യാത്രക്കാരായ ചെങ്കള കാനത്തിൽ അബ്ദുൾ മുനീറിൻ്റെ ഭാര്യ ഫാത്തിമത്ത് നിസ30, മകൻ മുഖ്താറുൽ ഹഖ് 10 എന്നിവർക്കാണ് പരിക്കേറ്റത്.നായന്മാർമൂലയിൽ നിന്നും ചെർക്കള ഭാഗത്തേക്ക് പോയ സ്കൂട്ടറിൽ എതിരെ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.
0 Comments