Ticker

6/recent/ticker-posts

മസ്തിഷ്ക ആഘാതത്തെ തുടർന്ന് യുവ വ്യാപാരി മരിച്ചു

കാഞ്ഞങ്ങാട് :മസ്തിഷ്ക ആഘാതത്തെ
 തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച യുവ വ്യാപാരി മരിച്ചു. യുവാവിൻ്റെ പെട്ടന്നുള്ള മരണം നാട്ടുകാരെ ദു:ഖത്തിലാക്കി. തൃക്കരിപ്പൂർമെട്ടമ്മൽ സ്വദേശി എൻ. നൂറുദ്ദീൻ 34 ആണ് നിര്യാതനായത്.
പയ്യന്നൂർ ബസ് സ്റ്റാൻഡിലെ സുബി ഹോട്ടൽ ഉടമയായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് രണ്ടുദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം.
പരേതനായ എം.അബ്ദുസലാം.ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.ടി.പി. ഷഹാർബാന. മക്കൾ: ലന, ഷസ്മി. സഹോദരി: നൂറാബി. ഖബറടക്കം മെട്ടമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Reactions

Post a Comment

0 Comments