കാസർകോട്:ഫോൺ വിളിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച ആൾക്കെതിരെ കേസെടുത്ത് പൊലീസ്. അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട ഇ. ആർ. എസ്. എസ് നമ്പറിൽ വിളിച്ചാണ് മഞ്ചേശ്വരം പൊലീസിനെ
കബളിപ്പിച്ചത്. ഉപ്പള
കെ. എസ്. ഇ. ബിക്ക് സമീപം ഗതാഗതതടസമുണ്ടാക്കുന്ന നിലയിൽ കാർ പാർക്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു സന്ദേശം. എന്നാൽ പൊലീസ് എത്തിയപ്പോൾ ഗതാഗതതടസമുണ്ടാക്കാതെ പണി നടക്കുന്ന കെട്ടിടത്തിന് സമീപത്ത് കാർ നിർത്തിയിട്ടതായി കാണുകയായിരുന്നു. തുടർന്നാണ് കേസെടുത്തത്. മുനീർ ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
0 Comments