കാഞ്ഞങ്ങാട് : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ എ സ്ഥാനം രാജിവെക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു.ധാർമികതയുണ്ടെങ്കിൽ രാഹുൽ എം.എൽ എ സ്ഥാനം രാജിവെക്കണം. അത് സാമാന്യമര്യാദയാണ്. പൊതു പ്രവർത്തനം അവസാനിപ്പിക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് അഭിനന്ദനാർഹമാണ്. നടപടി എടുത്തശേഷവും രാഹുൽ പാർട്ടി പരിപാടികളിൽ പങ്കെടുത്തത് അംഗീകരിക്കാനാവില്ല. വിഷയത്തിൽ പ്രതികരിച്ചതിന് തനിക്കെതിരെ സൈബർ ആക്രമണം നടത്തി. എന്ത് പറഞ്ഞാലും പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കും. രാഹുൽ കോൺഗ്രസിൻ്റെ സൽ പേരിന് കളങ്കം വരുത്തി വച്ചു. വെട്ട് കിളികളെ എന്നെന്നെക്കുമായി ഉന്മൂലനം ചെയ്യാൻ നേതൃത്വം തയാറാകണം. രാഹുൽ വിഷയം മൂലം ബി.ജെ പി - സി.പി.എം അവിശുദ്ധ ബന്ധം തുറന്ന് കാട്ടാൻ കഴിയാതെ പോയി. കെ. പി. സി. സിധീരമായ നടപടി എടുത്തു. വനിതനേതാക്കളെ അധിക്ഷേപിച്ച വർക്കെതിരെ കൂടി നടപടി വേണം.
0 Comments