Ticker

6/recent/ticker-posts

ശോഭിക വെഡിംഗ്സിന് ഇനി പുതിയ ലോഗോ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു

കോഴിക്കോട് : അഞ്ച് പതിറ്റാണ്ടായി കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പാരമ്പര്യത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്ന ശോഭിക വെഡ്ഡിങ്സിൻ്റെ ബ്രാൻഡിന്റെ പുതിയ അധ്യായത്തിന്  തുടക്കമായി .പന്തീരാങ്കാവ് ക്യാപ്പ് കോൺ സിറ്റിയിൽ നടന്ന ചടങ്ങിൽ    ''ശോഭിക ലെഗസി ലോഞ്ച് " എന്ന പേരിൽ പുതിയ ലോഗോ  പൊതുമരാമത്തു വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു . മുഖ്യ അതിഥിയായി എം. കെ. രാഘവൻ എം പി ആശംസകൾ അർപ്പിച്ചു. വെബ് സൈറ്റ് ലോഞ്ച് ആർ .ജി. ഗ്രുപ്പ് മാനേജിംഗ് ഡയറക്ടർ  അംബിക രമേശും  പുതിയ പ്രൊജക്റ്റ് ലോഞ്ച്  ഗോകുലം ഗോപാലനും നിർവ്വഹിച്ചു .ശോഭിക സ്ഥാപക  ചെയർമാൻ  കല്ലിൽ ഇമ്പിച്ചി അഹമ്മദ്
അധ്യക്ഷത വഹിച്ചു .
ഫൈസൽ മലബാർ, മെഹറൂഫ് മണലൊടി , സക്കീർ ഹുസൈൻ , ആർ.ജി. വിഷ്ണു, വി. സുനിൽ കുമാർ, സൂര്യ ഗഫൂർ , മനാഫ് കാപ്പാട്   എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ശിഹാബ് കല്ലിൽ, ഇർഷാദ് ഫജർ ,ഹാഷിർ ഫജർ  പ്രസംഗിച്ചു. 
ശോഭിക വെഡ്ഡിങ്സ് ജനറൽ മാനേജർ എ .റിഷാദ് സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ ഷംസുദ്ദീൻ കല്ലിൽ നന്ദി
 പറഞ്ഞു .വിവാഹ വസ്ത്രങ്ങളുടെ ഏറ്റവും പുതിയ കലക്ഷൻ ,ഉപഭോക്താക്കൾക്ക് അനുയോജ്യമായ രീതിയിൽ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്ത് നൽകുക എന്നിവയാണ് ശോഭികയുടെ പ്രത്യേകതയെന്ന് മാനേജ്മെൻ്റ് പറഞ്ഞു.




Reactions

Post a Comment

0 Comments