കാസർകോട്: സി.പി.എം നേതാവ് എൽ.ഡി.എഫിലെസാബു അബ്രഹാം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയി ചുമതലയേറ്റു. ഇന്ന് രാവിലെ നടന്നതിരഞ്ഞെടുപ്പിലാണ് സാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്തത്. കുറ്റിക്കോൽ ഡിവിഷനിൽ നിന്നുമാണ് സാബുവിജയിച്ചത്. അതിനിടെ
കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ
യു ഡി എഫ് അംഗം വൈകിയെത്തി.
മഞ്ചേശ്വരം ഡിവിഷൻ അംഗം ഇർഫാന ഇഖ്ബാൽ ആണ് വൈകിയത്.
സമയത്ത് എത്താത്തതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല. എൽ.ഡി.എഫ് 9, യു.ഡി.എഫ് 7 , ബി.ജെ. പിയുടെ ഒരംഗം വിട്ട് നിന്നു.
വൈകി വന്ന മെമ്പർക്ക് വോട്ട് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് സ്ഥലത്ത് യു.ഡി എഫ് പ്രതിഷേധിച്ചു.
0 Comments