കാഞ്ഞങ്ങാട് :കോളേജ് വിദ്യാർത്ഥിയെ ആക്രമിച്ചു. മൂന്ന് സീനിയർ വിദ്യാർത്ഥികൾക്ക് എതിരെ പൊലീസ് കേസെടുത്തു. ചെറുവത്തൂർ കൈതക്കാട് ഷറഫ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി കോട്ടപ്പുറത്തെ പി. മുഹമ്മദ് ഫയാസിനെ 19 യാണ് ആക്രമിച്ചത്. ഷറഫ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ ബദറുദ്ദീൻ, മുഹമ്മദ് ഫായിസ് , അബ്ദുൾ ഖാദർ എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. തടഞ്ഞു നിർത്തി തലക്കും പുറത്തും അടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. ഒന്നിന് കോട്ടപ്പുറത്തുണ്ടായ സംഭവത്തിൽ ഉൾപെട്ടിരുന്നുവെന്ന് പറഞ്ഞ് ആക്രമിച്ചെന്നാണ് പരാതി.
0 Comments