Scooter മോഷണ കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം
17 ന് രാവിലെ കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ഒറ്റത്തായിൽ വെല്ലാട്പുത്തൻപുരയിൽ അലക്സ്
ഡൊമിനിക് 25 ആണ് പിടിയിലായത്.
നിരവധി സിസിടിവി ക്യാമറകളും സംശയിക്കുന്നവരുടെ ഫോൺ കോളുകൾ നിരീക്ഷിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതി മംഗലാപുരത്ത് ഉണ്ടെന്ന്
മനസ്സിലാക്കി പ്രതിയെ അന്വേഷിച്ച് പൊലീസ് മംഗലാപുരം എത്തിയിരുന്നു.
മംഗലാപുരത്ത് നടത്തിയ മറ്റൊരു മോഷണം കേസിൽ പ്രതിയെ ഇതിനിടയിൽ കങ്കനാടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോകും.
0 Comments