ബോധം നഷ്ടപെട്ട് ആറ് മാസത്തോളം
അബോധാവസ്ഥയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ കുണ്ടടുക്കം മാഹിൻ്റെ മകൻ അൽത്താഫ് 31 ആണ് രാത്രിയോടെ മംഗലാപുരം ആശുപത്രിയിൽ മരിച്ചത്. ഗൾഫിലായിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഗൾഫിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ആറ് മാസം മുൻപ്അപ്പൻഡിസൈറ്റിസ് ചികിൽസക്ക്
കാസർകോട് ആശുപത്രിയിൽ ഉമ്മക്ക് ഒപ്പം പോയതായിരുന്നു. ശസ്ത്രക്രിയക്കിടെ അബോധാവസ്ഥയിലായതായി പറയുന്നു. പിന്നീട് ബോധം തിരിച്ചു കിട്ടാതെ മംഗലാപുരം ആശുപത്രിയിൽ വിദഗ്ധ ചികിൽസയിൽ കഴിയുകയായിരുന്നു. ഭാര്യ: നജ്ല. രണ്ട് മക്കൾ ഉണ്ട്. മൃതദേഹം രാത്രി 12 മണിയോടെ വീട്ടിലെത്തിക്കും.
0 Comments