കാഞ്ഞങ്ങാട് :ചിത്താരി ചേറ്റുകുണ്ടിൽ ഇന്ന് പുലർച്ചെ ഒരാളെ ട്രെയിൻ തട്ടി തെറിപ്പിച്ചെന്ന് ലോക്കോ പൈലറ്റ് അറിയിച്ചു. ഇതേ തുടർന്ന് വ്യാപക തിരച്ചിൽ തുടരുന്നു. കണ്ണൂർ ഭാഗത്തേക്ക് പുലർച്ചെ 2 മണിയോടെ കടന്ന് പോയ ട്രെയിനിൻ്റെ ലോക്കോ പൈലറ്റാണ് വിവരം അറിയിച്ചത്. തുടർന്ന് പുലർച്ചെ തന്നെ ബേക്കൽ പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാളത്തിനരിക് വശങ്ങൾ കുറ്റിക്കാടുകൾ നിറഞ്ഞ
തിനാൽ ഇരുട്ടിൽ തിരച്ചിൽ പരിശ്രമമായി. ഇന്ന് രാവിലെയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിട്ടില്ലെന്ന് ബേക്കൽ പൊലീസ് പറഞ്ഞു.
0 Comments