Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് വീട് കയറി അക്രമത്തിൽ സ്ത്രീക്ക് പരിക്ക്, സി.പി.എം, എസ്.എസ്.എഫ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് വീട് കയറി അക്രമത്തിൽ സ്ത്രീക്ക് പരിക്കേറ്റു.
സി.പി.എം, എസ്.എസ്.എഫ് പ്രവർത്തകർക്കെതിരെ സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പഴയ കടപ്പുറത്തെ ഖാലിദ് ചുണ്ടയിലിൻ്റെ ഭാര്യ പി.കെ. ആമിന 49ക്കാണ് പരിക്ക്. മുസ്ലിം ലീഗ് പ്രവർത്തകനായ മകനെ വീട് കയറി ആക്രമിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ സമയം ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. സി. പി. എം , എസ്.എസ്.എഫ് പ്രവർത്തകരായ ഇബ്രാഹീം, മുഹമ്മദ് , സാബിർ, സമദ്, മുഖ്തഷിർ എന്നിവർക്കെതിരെയാണ് കേസ്. രാഷ്ട്രീയ വിരോധമാണ് കാരണമെന്ന് പറയുന്നു.
Reactions

Post a Comment

0 Comments